പ്രമാടം : കോൺഗ്രസ് വകയാറിൽ സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. റെജി പൂവത്തൂർ, ഐവാൻ വകയാർ, സി.വി. ശാന്തകുമാർ, രാജു കണ്ണങ്കര, ഫിലിപ്പ് കൈതക്കര, സി.കെ. രാജൻ, സദാനന്ദൻ കൈതക്കര എന്നിവർ പ്രസംഗിച്ചു.