അടൂർ:എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ മേലൂട് 225 ശാഖാ വനിതാസംഘം പുനഃ സംഘടിപ്പിച്ചു. ശാഖാ ചെയർമാൻ അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അടൂർ യൂണിയൻ ചെയർമാൻ അഡ്വ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ കൺവീനർ ശിവൻകുട്ടി, യൂണിയൻ വനിതാസംഘം സെക്രട്ടറി സുജാ മുരളി, വാർഡ് മെമ്പർ ദിവ്യ അനീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ- പ്രസിഡന്റ് : ദിവ്യ അനീഷ്, വൈസ് പ്രസിഡന്റ് : വത്സല യശോധരൻ, സെക്രട്ടറി : റാണി രഞ്ജിത്ത്, ട്രഷറർ : സ്മിത, യൂണിയൻ കമ്മിറ്റി അംഗങ്ങൾ: രാധാമണി, പുഷ്പാവതി, അശ്വതി. കമ്മിറ്റി അംഗങ്ങൾ:രാധ, ശ്രീദേവി, ഗീത, അമ്പിളി, മൈത്രി, വിലാസിനി, വിജി