അടൂർ :പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്. പി.സി യൂണിറ്റും അടൂർ പൊലീസും സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ പ്രചാരണ പരിപാടി അടൂർ സബ് ഇൻസ്‌പെക്ടർ എസ്.സുദർശന ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. സുധ, ഹെഡ്മിസ്ട്രസ് രാഹുലാദേവി.ഒ. വി, പി.റ്റി.എ പ്രസിഡന്റ്‌ ജി. കൃഷ്ണകുമാർ, എസ്. എം. സി ചെയർമാൻ പഞ്ചാക്ഷരം വിജയകൃഷ്ണൻ, എസ് പി സി പി.ടി.എ പ്രസിഡന്റ് വിനു ദിവാകരൻ, സിവിൽ പൊലീസ് ഓഫീസർമാരായ ആർ. അമൽ,ആനി തോമസ്, എസ് അനൂപ, അദ്ധ്യാപകരായ സിന്ധു മാധവൻ , ആർ. ഭാമ, എസ് ധന്യ,എസ്. ചിഞ്ചു , ജി. ശ്രീദേവി എന്നിവർ പങ്കെടുത്തു.