
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റേയും സംയുക്താഭിമുഖ്യത്തിൽ കേരളോത്സവം 16,17 തീയതികളിൽ നടക്കും. കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് നഗരസഭാ പരിധിയിലുള്ള വ്യക്തികൾ, യുവജന സംഘടനകൾ, കലാ കായിക ക്ലബ്ബുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ നിന്ന് 15 നും 30 വയസിനും മദ്ധ്യേ പ്രായമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ www.ksywb.kerala.in എന്ന വെബ്‌സൈറ്റ് മുഖേന 11ന് വൈകിട്ട് 4 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.