കാരംവേലി : കാരംവേലി എസ്. എൻ. ഡി. പി. എച്ച്. എസ്. എസിൽ ലഹരിവിരുദ്ധ ചങ്ങല തീർത്തു. പത്തനംതിട്ട എക്‌സൈസ് പ്രിവന്റീവ് ഓഫീസർ മുഹമ്മദ് അലി ജിന്ന ലഹരിവിരുദ്ധ സന്ദേശം നൽകി. സ്‌കൂൾ ചെയർപേഴ്‌സൺ അർച്ചന ബിജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാരംവേലി എസ്. എൻ. ഡി. പി. ശാഖാ പ്രസിഡന്റ് വിജയരാജൻ, സെക്രട്ടറി പ്രസന്നൻ, തുടങ്ങിയവർ പങ്കെടുത്തു.