പന്തളം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മസ്ദൂർ സംഘ് പന്തളം തെക്കേക്കര പഞ്ചായത്ത് കൺവെൻഷൻ ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി.ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.കെ. അരവിന്ദൻ തൊഴിലാളികളെ ആദരിച്ചു. എൻ. രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. കെ ഹരികുമാർ , ആർ. മോഹനൻ പിള്ള, പി. മണികണ്ഠൻ, ലേഖസന്തോഷ്, സന്തോഷ് കുമാർ, അംബിക രാജൻ, എൽ. ശ്രീലത എന്നിവർ പ്രസംഗിച്ചു.