rajesh
എം.രാജേഷ് അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന സമിതിയംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ: സി.പി.എം കൊടുമൺ, അങ്ങാടിക്കൽ, ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന എം. രാജേഷ് അനുസ്മരണം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സിജി മോഹനൻ അദ്ധ്യക്ഷനായി. കെ. കെ.അശോക് കുമാർ, ടി.ഡി ബൈജു, എ.എൻ സലീം, ആർ. തുളസീധരൻ പിള്ള , കെ. കെ ശ്രീധരൻ, എ.വിപിൻകുമാർ, അഡ്വ.സി പ്രകാശ്, ബീന പ്രഭ, അഡ്വ. ആർ.ബി രാജീവ് കുമാർ, സോബി ബാലൻ, എസ്. ധന്യാ ദേവി, എസ്. ഷൈജു, എസ്. ഭദ്ര കുമാരി, വി.കെ നീരജ, എസ്. സൂര്യ കലാദേവി, ടി. ജയ, ബി.സേതു ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി നടന്ന വോളീബാൾ ടൂർണമെന്റിൽ അങ്ങാടിക്കൽ നവകേരള ക്ലബും ഫുട്‌ബാളിൽ ഐയ്ക്കാട് എസ്. എസി ക്ലബും വിജയികളായി.