കൊടുമൺ: മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ കൊടുമൺ കുളത്തിനാലിൽ ജീവ കാരുണ്യ ഗ്രാമത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ഹരിജൻ സേവക് സംഘ് സംസ്ഥാന ചെയർമാനും ഗാന്ധി സ്മാരക നിധി സെക്രട്ടറിയുമായ ഡോ.എൻ.ഗോപാലകൃഷ്ണൻ നായർ അനാച്ഛാദന കർമ്മം നിർവഹിച്ചു. കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ അദ്ധ്യക്ഷനായി. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞന്നാമ്മ കുഞ്ഞ്, പഞ്ചായത്തംഗം അജി രണ്ടാം കുറ്റി, മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല,അങ്ങാടിക്കൽ പ്രേമചന്ദ്രൻ,സി.വി ചന്ദ്രൻ, രാധാമണി വാസുദേവൻ, പി.സി.കോശി,മഹാത്മ ജന സേവന കേന്ദ്രം സെക്രട്ടറി പ്രിഷീൽഡ എന്നിവർ പ്രസംഗിച്ചു.