പന്തളം: തോന്നല്ലൂർ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വിമുക്തി ക്ലബ് രൂപീകരിച്ചു. പ്രസിഡന്റ് അഡ്വ. എസ് .കെ വിക്രമൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭാ വൈസ് ചെയർപേഴ്‌സൺ യു.രമ്യ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ അടൂർ താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. രാധാവിജയകുമാർ,ഗീതാ രാജൻ,കെ.ജി. ഗോപിനാഥൻ നായർ, ഡോ. കെ.പി. രാജേന്ദ്രൻ,മുഹമ്മദ് സാദിഖ്, പി.ജി അനിൽകുമാർ,ഉജാല പി.കെ,ബനേഷ്‌കുമാർ.കെ. ആർ, പി.ജി. രാജൻബാബു, സന്തോഷ്.ആർ തുടങ്ങിയവർ പ്രസംഗിച്ചു. വിമുക്തി ക്ലബ് ഭാരവാഹികൾ : പി.ആർ.രാജശേഖരൻ നായർ (പ്രസിഡന്റ്),ശ്രീകാന്ത് പി.ആർ. (സെക്രട്ടറി).