
പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വനം, ആരോഗ്യ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും ആരോഗ്യ മന്ത്രി വീണാജോർജും ഇന്ന് പമ്പയിലെ ശ്രീരാമസാകേതം ഹാളിൽ അവലോകന യോഗങ്ങൾ നടത്തും. രാവിലെ 11ന് വനം മന്ത്രിയുടെ അദ്ധ്യക്ഷതയിലും ഉച്ചകഴിഞ്ഞ് 2.30ന് ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലും യോഗങ്ങൾ ചേരും. പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന വനംവകുപ്പ് മന്ത്രിയുടെ യോഗം പമ്പയിലേക്ക് മാറ്റുകയായിരുന്നു.