തിരുവല്ല: ചലച്ചിത്ര നടൻ എം.ജി.സോമന്റെ 25 -ാം ചരമവാർഷിക പരിപാടികളുടെ ഭാഗമായി തിരുമൂലപുരം ആസാദ് നഗർ റസി.അസോസിയേഷന്റെയും എം.ജി.സോമൻ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി കലാമത്സരങ്ങൾ നടത്തുന്നു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഈമാസം 19നാണ് മത്സരങ്ങൾ നടക്കുന്നത്. സ്കൂൾ മേലധികാരികൾ മുഖേന ഈ മാസം 10ന് മുമ്പ് വിദ്യാർത്ഥികൾ പേര് രജിസ്റ്റർ ചെയ്യേണ്ടത്. വിശദവിവരങ്ങൾക്ക് ഫോൺ: 9447734041, 9526616787.