പന്തളം: സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ ആറാമത് സംസ്ഥാന സമ്മേളനവും അഖിലേന്ത്യാ സൈനേജ് എക്‌സിബിഷനും 4, 5, 6 തീയതികളിൽ എറണാകുളത്ത് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സമ്മേളനം നെടുമ്പാശേരി സാജ് എർത്ത് റിസോർട്ടിലും പ്രതിനിധി സമ്മേളനം ക്വാളിറ്റി എയർപോർട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിലും എക്‌സിബിഷൻ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിലുമാണു നടക്കുക.
നാലിനു രാവിലെ 11ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവർ പങ്കെടുക്കും. .
വൈകിട്ട് മൂന്നിന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, അസോസിയേഷൻ സംസ്ഥാന മുഖ്യ രക്ഷാധികാരി വെൺപകൽ ചന്ദ്ര മോഹനൻ, ബി.എം.എസ് ജില്ലാ പ്രസിഡന്റ് ധനീഷ് നീറിക്കോട്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി എന്നിവർ പങ്കെടുക്കും.
അഞ്ചിനു വൈകിട്ട് നാലു മണിക്കു നടക്കുന്ന സംസ്ഥാന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, മുൻ എം,എൽ,എ വി.കെ.സി. മമ്മദ് കോയ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സസര, കെ,എസ്,എസ്,ഐ,എ സംസ്ഥാന പ്രസിഡന്റ് വി. നിസാറുദ്ദീൻ, ആലുവ നഗരസഭാദ്ധ്യക്ഷൻ എം.ഒ. ജോൺ തുടങ്ങിയവർ പങ്കെടുക്കും.
രക്ഷാധികാരി രാജൻ ഡാനിയൽ , പ്രസിഡന്റ് ഘോഷ് പല്ലവി, സെക്രട്ടറി പ്രദീപ് തുഷാര , എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.