കോമൺവെൽത്ത് ഒഫ് ഡൊമിനിക്ക്
Domica
ഡൊമിനിക്ക എന്ന പേരിൽ അറിയപ്പെടുന്ന കരീബിയൻ കടലിലെ ദ്വീപുരാജ്യം. 1978 നവംബർ 3ന് ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
Panama - പനാമ
മദ്ധ്യഅമേരിക്കയിലെ ഏറ്റവും തെക്ക് ഭാഗത്തുള്ള രാജ്യമാണ് പനാമ. പനാമ സിറ്റിയാണ് തലസ്ഥാനം. 1821 നവംബർ 28ന് സ്‌പെയിനിൽ നിന്നും 1903 നവംബർ 3ന് കൊളംബിയായിൽ നിന്നും സ്വാതന്ത്ര്യം നേടി.
World Jellyfish Day
ലോക ജല്ലിഫിഷ് ദിനം
നവംബർ 3 ലോക ജല്ലിഫിഷ് ദിനം. ഭക്ഷണം കിട്ടാതെയോ ശരീരത്തിന്് ക്ഷതമേറ്റോ പ്രായക്കൂടുതലോ കാരണം മരിക്കാറായി എന്ന് തോന്നിയാൽ ജെല്ലി ഫിഷിന് വീണ്ടും കുട്ടിയായി മാറാൻ കഴിയും. 1883ലാണ് മരണമില്ലാത്ത ജെല്ലിഫിഷുകളെ ശാസ്ത്രജ്ഞർ ആദ്യമായി കണ്ടെത്തുന്നത്.
World Sandwich Day
സാൻവിച്ച് ദിനം
1762ൽ ബ്രിട്ടണിൽ ചൂതുകളിൽ ഏർപ്പെട്ട ജോൺ മോറ്റാഗു എന്ന ആൾ തന്റെ ചൂതുകളിക്കു ഭംഗം വരാതെ ഏർപ്പെടാൻ കണ്ടുപിടിച്ച ഭക്ഷണമാണ് സാൻവിച്ച്. നവംബർ 3ന് ലോക സാൻവിച്ച് ദിനം ആചരിക്കുന്നു.
Micronesia
ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഒഫ് മൈക്രോനേഷ്യ
നാല് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പരമാധികാര ദ്വീപുരാഷ്ട്രമായ മൈക്രോനേഷ്യയുടെ സ്വതന്ത്രദിനമാണ് നവംബർ 3. 1986 നവംബർ 3നാമ് രാഷ്്ട്രപദവി നേടിയത്.