election
പുളിക്കീഴ് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി മായാ അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന കുടുംബസംഗമം കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: വർഗീയതയുടെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുബോൾ അതിനെ തകർക്കാനുള്ള ശേഷി കോൺഗ്രസിനില്ലെന്നും ചെറുക്കാൻ കഴിയുന്നത് ഇടതുപക്ഷ ജനാധിപത്യ പാർട്ടികളുടെ കുട്ടായ്മക്കു മാത്രമാണെന്നും കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മായാ അനിൽകുമാറിന്റെ പ്രചരണാർത്ഥം ചാത്തങ്കേരിയിൽ കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈമൺ ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണൻ എം.എൽ.എ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ, സംസ്ഥാന ജനറൽസെകൂട്ടറിമാരായ മുൻ എം.എൽ.എ. എലിസബത്ത് മാമ്മൻ മത്തായി, സജി അലക്സ്, സി.പി.എം ഏരിയാസെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോമൻ താമരച്ചാലിൽ, അനു സി.കെ, പഞ്ചായത്ത് അoഗങ്ങളായ സുഭദ്ര രാജൻ,എബ്രഹാം തോമസ്,പ്രമോദ് ഇളമൺ, ജേക്കബ് മദനംചേരി, ജോജി പി,തോമസ്,സിബിച്ചൻ, ദീപക് മാമൻമാത്യു, ജേക്കബ് ഏബ്രഹാം,ജയ്സൺ ആറുപറ,സ്ഥാനാർത്ഥി മായ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.