ചെങ്ങന്നൂർ: ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി പാണ്ടനാട് ഗ്രാമോത്സവം ഇന്ന് ആരംഭിക്കും.
സ്വാമി വിവേകാന്ദ സ്‌കൂൾ മൈതാനത്ത് വൈകിട്ട് 3.30ന് ആരംഭിക്കുന്ന സെമിനാർ മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. എം.ജി യൂണിവേഴ്‌സിറ്റി ഫിസിക്കൽ എജ്യൂക്കേഷൻ വകുപ്പ് ഡയറക്ടർ ഡോ.ബിനു ജോർജ് വർഗീസ് വിഷയാവതരണം നടത്തും. 6.30 ന് നടി സരയൂ, പിന്നണി ഗായകൻ ജോജി എന്നിവർ നയിക്കുന്ന ജി.ബാൻഡ് മെഗാഷോ.രാത്രി 8ന് പ്രദീപ് പാണ്ടനാട് അവതരിപ്പിക്കുന്ന നാടൻ പാട്ട് എന്നിവ നടക്കും.