 
തിരുവല്ല: പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 120ാം ഓർമ്മപ്പെരുന്നാൾ കൊടിയിറങ്ങി. ഇന്നലെ ചാപ്പലിൽ കുർബാനയ്ക്ക് ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത കാർമ്മികനായി. പള്ളിയിൽ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് കാതോലിക്കാ ബാവാ പ്രധാന കാർമ്മികനായി. കുർബാനയ്ക്ക് ശേഷം കാതോലിക്കാ ബാവായും പിതാക്കന്മാരും വിശ്വാസികൾക്ക് വാഴ്വ് നൽകി. ഗീവർഗീസ് മാർ കൂറിലോസ്,ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ തേവോദോസ്യോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ്, ഡോ.യൂഹാനോൻ മാർ ദിമെത്രയോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഏബ്രഹാം മാർ സ്‌തേഫാനോസ്, ഗീവർഗീസ് മാർ പക്കോമിയോസ്, ഡോ. ഗീവർഗീസ് മാർ ബർണബാസ്, സഖറിയാ മാർ സേവേറിയോസ് എന്നിവർ പങ്കെടുത്തു. തുടർന്ന് റാസയ്ക്കുശേഷം കൊടിയിറക്കി.