തിരുവല്ല: യൂത്ത് കോൺഗ്രസ്‌ മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നന്ദൻ മഞ്ഞാടിയുടെ നാലാമത് അനുസ്മരണ യോഗം ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല, ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, രാജേഷ് മലയിൽ, രതീഷ് പാലിയിൽ, രഞ്ജിത് പൊന്നപ്പൻ, ബെന്റി ബാബു, അഡ്വ.ശ്രീജിത്ത്‌ പഴൂർ, ജേക്കബ് വർഗീസ്, ബ്ലെസ്സൻ പത്തിൽ, ജെയ്സൺ പടിയറ, സുബിൻ വിജിത്ത് ജോൺ,രതീഷ് റ്റി ആർ, മനോജ്‌,ടോണി ഇട്ടി എന്നിവർ പ്രസംഗിച്ചു.