ചെങ്ങന്നൂർ : ശബരിമല തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി 4ന് അവലോകന യോഗം നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. രാവിലെ 11ന് റെയിൽവെ സ്റ്റേഷനിൽ നടക്കുന്ന യോഗത്തിൽ ജനപ്രതിനിധികൾ, റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് തല മേധാവികൾ എന്നിവർ പങ്കെടുക്കും.