തിരുവല്ല: കുറ്റപ്പുഴ സെൻട്രൽ റസിഡൻ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദീപം തെളിച്ചു. നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.എ.പി.ജോണിന്റെ അദ്ധ്യക്ഷതയിൽ കൗൺസിലർ അഡ്വ.സുനിൽ ജേക്കബ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസിലർ അനു ജോർജ്,തോമസ് പി.അത്യാൽ, സെക്രട്ടറി ഏ.വി.ജോർജ്, ട്രഷറാർ ജോസഫ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.