തിരുവല്ല: എ.ഐ.വൈ.എഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരുമല പദയാത്രികർക്കായി വൈദ്യസഹായവും ശീതളപാനീയ വിതരണവും നടത്തി. ജില്ലാ ജോ.സെക്രട്ടറി ജോബി പി.തോമസ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് സുകുമാരൻ, ടൗൺ മേഖലാ സെക്രട്ടറി വിഷ്ണു ഭാസ്കർ, മേഖലാ വൈസ് പ്രസിഡന്റ് അനിതാ പ്രസാദ്, സുജിത് എസ്, ജെറിൻ തോമസ്, ശ്രീവൽസ് തമ്പി, ബിൻസൺ ജോർജ്, സാലു ജോൺ , ലിജു വർഗീസ്, സി.പി.ഐ ടൗൺ ലോക്കൽ സെക്രട്ടറി സുരേഷ് പി.ജി എന്നിവർ നേതൃത്വം നൽകി.