കോഴഞ്ചേരി : ജില്ലാ സ്‌കൂൾ ശാസ്‌ത്രമേളയ്‌ക്ക്‌ ഇന്ന് കോഴഞ്ചേരിയിൽ തിരിതെളിയും. രണ്ടര വർഷത്തിന് ശേഷമാണ് മേള നടക്കുന്നത്. പ്രവൃത്തി പരിചയമേള ഇന്ന് കോഴഞ്ചേരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലും കോഴഞ്ചേരി ഗവ. ഹൈസ്‌കൂളിലും നടക്കും. ഗണിതശാസ്‌ത്രമേള ഗവ. ഹൈസ്‌കൂളിൽ നടക്കും. നാളെ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്രമേള നടക്കും. സാമൂഹ്യശാസ്ത്രമേള ഗവ.ഹൈസ്കൂളിലും നടക്കും. ഇന്ന് രാവിലെ 9ന്‌ കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്‌കൂളിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എം.എസ്.രേണുകാഭായ് പതാക ഉയർത്തും. 10.30ന് മന്ത്രി വീണാ ജോർജ്‌ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. മേളയ്‌ക്കൊപ്പം കോഴഞ്ചേരി സെന്റ്‌ മേരീസ്‌ സ്‌കൂളിൽ ചെങ്ങന്നൂർ മേഖലാതല വൊക്കേഷണൽ ഹയർസെക്കൻഡറി എക്‌സ്‌പോ നടക്കും. 48 സ്‌കൂളുകൾ പ്രദർശനത്തിൽ പങ്കെടുക്കും. അദ്ധ്യാ പകർക്കായി നടത്തുന്ന വിവിധ മത്സരങ്ങളും ഉണ്ടാകും.