03-sob-gopi
ഗോപി

കോന്നി: കമുകിൽ കയറുന്നതിനിടെ തെന്നിവീണ് തൊഴിലാളി മരിച്ചു. മാമ്മൂട് പ്ലാവിളയിൽ വീട്ടിൽ ഗോപി (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കോന്നി മേരിമാതാ ജോർജ്ജ് ജോസഫിന്റെ വീട്ടിൽ കമുക് കയറുന്നതിനിടെ കമുക് ഒടിഞ്ഞ് ഗോപി പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ജഗദമ്മ, മക്കൾ: സന്തോഷ്, പ്രീത. മരുമകൻ: മനോജ്.