nelkrishi
അരുവാപ്പുലം ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും ചേർന്ന് ആരംഭിച്ച സംയുക്ത നെല്‍കൃഷി കെ യു ജനീഷ്‌കുമാർ എം എൽ എ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി നെൽകൃഷി ആരംഭിച്ചു. പത്താം വാർഡിൽ കൊല്ലൻപടി രാധപ്പടിക്ക് സമീപം തരിശുകിടന്ന 8 ഏക്കർ വരുന്ന നൂറുപറ ഏലയിലാണ് കൃഷി. .കെ യു ജനീഷ്‌കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.ടി. അജോമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ബേബി, ആർ. ദേവകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലത, ബിന്ദു സി എൻ,. ബാബു എസ്., ശ്രീകുമാർ വി., ജോജു വർഗീസ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷിജു കുമാർ, കൃഷി ഓഫീസർ നസീറ ബീഗം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സനൽ കുമാർ, എൻ. ജെ. ജോസഫ്, സംകുട്ടി, ആനി തോമസ്, കെ.ജെ. തോമസ്, വാസുക്കുട്ടി അസിസ്റ്റന്റ് കൃഷി ഓഫസർമാരായ, സജി കുമാർ, അബ്ദുൾ ജലീൽ, മേരി ജോൺ എന്നിവർ പ്രസംഗിച്ചു.