പത്തനംതിട്ട: ജെ.സി.ഐ പത്തനംതിട്ട ക്യൂൻസ് പത്തനംതിട്ട നഗരസഭയുടെ സഹകരണത്തോടെ ജില്ലാ സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാലര ലക്ഷത്തോളം വിലയുള്ള അഞ്ച് ഉപകരണങ്ങളാണ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഏത് സമയത്തും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ജിമ്മിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ ജെ.സി.ഐ പത്തനംതിട്ട ക്യൂൻസ് ഏറ്റെടുത്ത് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജെ.സി.ഐ പത്തനംതിട്ട ക്യൂൻസ് പ്രസിഡന്റ് ആൻ ജോസഫ്, ലീതു മാത്യു, അനീറ്റ ജോസ് എന്നിവർ പങ്കെടുത്തു.