പത്തനംതിട്ട: പട്ടികജാതി - വർഗക്കാർക്ക് അനുവദിച്ച റേഷൻ കടകൾ അനർഹർ തട്ടിയെടുക്കുന്നതായി കേരള സ്റ്റേറ്റ് ദളിത് ഡീലേഴ്‌സ് കൗൺസിൽ കേന്ദ്ര ജനറൽ സെക്രട്ടറി ഐ. കെ രവീന്ദ്രനാഥ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പട്ടികവിഭാഗക്കാർക്ക് പ്രത്യേകം സംവരണം ചെയ്ത് നൽകുന്ന റേഷൻ കടകൾ മറ്റുള്ളവർ തട്ടിയെടുത്ത് നടത്തുന്നത് ശിക്ഷാർഹമാണ്. അനർഹമായി റേഷൻ കട നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, സിവിൽസപ്ലൈസ് വകുപ്പ് ഡയറക്ടർ, പട്ടികജാതി വകുപ്പ്, വിജിലൻസ്, റേഷനിംഗ് കൺട്രോളർ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണെന്നും ഐ.കെ.രവീന്ദ്രനാഥ് പറഞ്ഞു.