1
പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് നികത്തിയത് ഇടിഞ്ഞ് താണ നിലയിൽ .

പഴകുളം : കെ.പി. റോഡിൽ പഴകുളത്ത് നിന്ന് അടൂരിലേക്ക് വരുന്നവർ ശ്രദ്ധിക്കുക. വാട്ടർ അതോറിറ്റി കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ച് കുഴിയിൽ മണ്ണും നീക്കിയിട്ടിട്ടുണ്ട്. വീൽ മണ്ണിൽ പുതഞ്ഞ് വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാദ്ധ്യതയേറെയാണ്. മഴ കൂടി പെയ്തതോടെ മണ്ണിടിഞ്ഞ് താണിട്ടുണ്ട്. മുന്നറിയിപ്പ് ബോർഡുകളോ കുഴി ഉറപ്പിക്കുന്നതിനുള്ള നടപടികളോ ഇതുവരെയില്ല. പലപ്രാവശ്യം പഴകുളത്ത് തന്നെ വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്. പൈപ്പിടുന്നതിന് സമീപത്തായി ഓട കടന്നുപോകുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പൈപ്പിടുന്നതിനായി എടുത്ത കുഴിയിലെ മണ്ണ് വീണ് ഓടയും നികന്നിട്ടുണ്ട്. പഴയ പൊട്ടിയ പൈപ്പിന്റെ അവശിഷ്ടങ്ങൾ ഓടയിൽ തള്ളിയിരിക്കുകയാണ്. അപകട സൂചനാ ബോർഡ് സ്ഥാപിക്കുകയോ കുഴി നികത്തുന്നത് മണ്ണിടിഞ്ഞ് താഴാതെ ഉറപ്പിക്കുകയോ ചെയ്തില്ലങ്കിൽ ഏത് സമയത്തും വലിയ അപകടം ഉണ്ടാകാം എന്നതാണ് സ്ഥിതി.