പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, കൊലപാതക പരമ്പരകൾ, ഗുണ്ടാ ആക്രമണങ്ങൾ എന്നിവ കേരളത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയതായി മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾക്കെതിരെ ഡി.സി.സി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, എൻ. ഷൈലാജ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, അനീഷ് വരിക്കണ്ണാമല, രാഹുൽ മാങ്കൂട്ടത്തിൽ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, തോപ്പിൽ ഗോപകുമാർ, മാത്യു കുളത്തിങ്കൽ, കെ. ജയവർമ്മ, റ്റി.കെ സാജു, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, കെ. ജാസിംകുട്ടി, എം.ജി. കണ്ണൻ, ലാലു തോമസ്, റോഷൻ നായർ, ഷാം കുരുവിള, ബിജു വർഗീസ്, വിനീത അനിൽ, എലിസബത്ത് അബു, സിന്ധു അനിൽ, എം.എസ്. സിജു, എസ്.ബിനു, അബ്ദുൾ കലാം ആസാദ്, റനീസ് മുഹമ്മദ്, എം.ജി കണ്ണൻ, അൻസർ മുഹമ്മദ്, നഹാസ് പത്തനംതിട്ട, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ഷാനവാസ് പെരിങ്ങമല, മാത്യു പാറയ്ക്കൽ, ബാബു മാമ്പറ്റ എന്നിവർ പ്രസംഗിച്ചു.