04-kudassanaddur

കുടശനാട്: സുഭാസ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എൽ.പി സ്‌കൂളിലെ കുട്ടികൾക്കായി മത്സരങ്ങൾ നടത്തി. പാലമേൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. ശശി ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പി. അരവിന്ദാക്ഷൻപിള്ള, ഫാ. ഡാനിയേൽ പുല്ലേലിൽ, ഹെഡ്മിസ്ട്രസ് കെ. ബി. ബിന്ദു, രാജു വലക്കമറ്റം, കുടശനാട് ഉണ്ണികൃഷ്ണൻ, ബിനോയ് പി. ജോർജ്, കുടശനാട് മുരളി, അജിത്ത് അരുണാലയം,പ്രസാദ് കുടശനാട്, ബാബു വർഗീസ്, സന്ധ്യ മാധവൻ, ശാലിനി.എൽ എന്നിവർ പ്രസംഗിച്ചു.