04-poozhikad-gups
പൂഴിക്കാട് മേഖലയിൽ നടന്ന യോഗത്തിൽ വാർഡ് കൗൺസിലർ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ യോഗം ഉത്ഘാടനം ചെയ്യുന്നു

പന്തളം: പൂഴിക്കാട് ഗവ: യു.പി സ്‌കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. ചിരാത് പ്രവർത്തകനായ അഡ്വ.സുമേഷ് കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. വാർഡ് കൗൺസിലർ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ യോഗം ഉദ്ഘാടനം ചെയ്തു. പി ടി.എ പ്രസിഡന്റ് അഡ്വ.സുരേഷ് അരുവിക്കര അദ്ധ്യക്ഷത വഹിച്ചു.തുടർന്നു നടന്ന മനുഷ്യച്ചങ്ങലയിൽ കൗൺസിലർമാരായ സീന, മഞ്ജുഷ, സൂര്യ പി.ടി.എ എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗങ്ങൾ മുൻ പ്രഥമാദ്ധ്യപകനും ദേശീയ അവാർഡു ജേതാവുമായ ടി.ജി. ഗോപിനാഥൻപിള്ള,തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ വൈസ് പ്രസിഡന്റ് പന്തളം വാഹിദ്, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം രഘു പെരുമ്പുളിക്കൽ, വിനോദ് എന്നിവർ സംസാരിച്ചു.സ്‌കൂൾ പ്രഥമാദ്ധ്യപിക ബി.വിജയലക്ഷ്മി നന്ദി പറഞ്ഞു.