 
പന്തളം:യുവ സാഹിത്യകാരന്മാർക്കായി പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ രാമവർമ്മ രാജാ സാഹിത്യ പുരസ്‌കാരം ആമിയായ്ക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നൽകി. 10,001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാംരം ആമിയായുടെ ചിത എന്ന കവിതയ്ക്കാണ് അർഹമായത്. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ പ്രൊ.വൈസ് ചാൻസറും നിരൂപകനുമായ ഡോ.കെ.എസ്.രവികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കവി സുമേഷ് കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പുരസ്‌കാര നിർണയ സമിതിയുടെ വിലയിരുത്തൽ പ്രശസ്ത കവി കെ.രാജഗോപാൽ നടത്തി. സാഹിത്യ നിരൂപകൻ സുരേഷ് പനങ്ങാട്, പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ, പാലസ് വെൽഫെയർ സൊസൈറ്റി ജനറൽ സെക്രട്ടറി ആർ.കെ.ജയകുമാര വർമ എന്നിവർ പങ്കെടുത്തു.സൊസൈറ്റി അംഗം ആർ.കിഷോർ കുമാർ സ്വാഗതവും സൊസൈറ്റി പ്രസിഡന്റ് കെ.സി.ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. സൊസൈറ്റി ഏർപ്പെടുത്തിയ ചികിത്സാസഹായ വിതരണം, വിദ്യാഭ്യാസ സമ്മാനവിതരണം എന്നിവയും ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു. സാഹിത്യ സദസ് കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.