മല്ലപ്പള്ളി :കേരളത്തിലെ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവും,ലഹരി വ്യാപനവും,അക്രമ സംഭവങ്ങളും തടയുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിനെതിരെ ബി.ജെ.പി മല്ലപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ലഹരി മാഫിയയുടെ കണ്ണികളായും ,അടിമകളായും മാറുന്ന സ്വന്തം പാർട്ടിയുടെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും പോലും നിയന്ത്രിക്കുവാനോ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനോ പോലും സർക്കാരിന് കഴിയുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി.ഈ വിഷയങ്ങൾ ഉന്നയിച്ച് വിപുലമായ സമരപരിപാടികൾക്ക് രൂപം നല്കുവാൻ യോഗം തീരുമാനിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള മുതുമരത്തിൽ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ കമ്മിറ്റി പ്രതിനിധി വിജയൻ കുട്ടി,മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശ് വടക്കേമുറി,വൈസ് പ്രസിഡന്റ് സി.വി ജയൻ ചെങ്കല്ലിൽ , പ്രഭാരി അജിത് കുമാർ അഞ്ജനം,പഞ്ചായത്ത് ജനറൽ സെക്രട്ടറി സന്തോഷ് സൗപർണിക , ജയകുമാർ കൂടത്തുങ്കൽ,ഹരികുമാർ പേരകത്ത് ,ആനന്ദൻ എം.പി എന്നിവർ പ്രസംഗിച്ചു.