 
പന്തളം: വെൽഡിംഗ് വർക്‌സ് കോൺട്രാക്ടർ പണിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. പന്തളം മങ്ങാരം നെടുങ്ങോട്ട് കെ.ജെ. വില്ലയിൽ ജോസ് മാത്യു (59) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെ മങ്ങാരം മുത്തൂണി ഭാഗത്തെ പണിക്കിടെയാണ് അപകടം. വീടിന്റെ മേൽക്കൂരയിൽ ഷീറ്റ് ഇടുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. . പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: കുഞ്ഞമ്മ ജോസ്. മകൻ: ജെസ്റ്റിൻ ജോസ്.