04-gandhibhavan
ജന്മനാ മാനസിക വെല്ലുവിളികൾ നേരിടുന്ന ചെന്നീർക്കരയിലെ ശ്രീകലയേ ഗാന്ധിഭവനുവേണ്ടി കസ്തൂർബ ഗാന്ധിഭവൻ ഭാരവാഹികളായ കുടശ്ശനാട് മുരളി, പഴകുളം ശിവദാസൻ,എസ്.മീരാസാഹിബ് ,ജയശ്രീ,ഗീത,അഞ്ജന എന്നിവർ ചേർന്ന് ഏറ്റെടുക്കുന്നു.

പന്തളം: ശാരീരിക മാനസികഅസ്വസ്ഥതകൾ കാരണം ബുദ്ധിമുട്ടിയിരുന്ന ചെന്നീർക്കര ചൂരവേലിൽ ടി.ജി.ഗോപിനാഥന്റെ മകൾ ശ്രീകലയുടെ (43) സംരക്ഷണം കസ്തൂർബ ഗാന്ധിഭവൻ ഏറ്റെടുത്തു.
ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റൂബി ജോൺ അറിയിച്ചതിനെ തുടർന്നാണ് ഏറ്റെടുത്തത്. ഡയറക്ടർ കുടശനാട് മുരളി,ചെയർമാൻ പഴകുളം ശിവദാസൻ, സെക്രട്ടറി എസ്.മീരാസാഹിബ്, മാനേജർ ജയശ്രീ,അഞ്ജന,ഗീത എന്നിവർ നേതൃത്വം നൽകി.