gramam
കവിയൂർ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം.ഡി. ദിനേശ് കുമാർ നിർവഹിക്കുന്നു.

തിരുവല്ല: കവിയൂർ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എ.ഗോപി അദ്ധ്യക്ഷത വഹിച്ചു.250 രൂപ വിലയുള്ള തെങ്ങുംതൈ 67 രൂപയ്ക്കാണ് ഗുണഭോക്താവിന് നൽകുന്നത്.രണ്ടുലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചിട്ടുള്ളത്. പഞ്ചായത്ത് അംഗങ്ങളായ ശ്രീകുമാരി രാധാകൃഷ്ണൻ, സിന്ധു ആര്‍.സി.നായർ,രാജശ്രീ കെ.ആർ,സിന്ധു വി.എസ്,കൃഷി ഓഫീസർ സന്ദീപ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ജോസഫ് അലോഷ്യസ് എന്നിവർ സംസാരിച്ചു.