പന്തളം: വൈ.എം.സി.എ ചെങ്ങന്നൂർ സബ് റീജിയൺ പ്രവർത്തനോദ്ഘാടനവും ലഹരിവിരുദ്ധ പോസ്റ്റർ പ്രകാശനവും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലിന് പന്തളം വൈ.എം.സി.എയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
സബ് റീജിയൺ ചെയർമാൻ ജേക്കബ് വഴിയമ്പലം അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ലഹരിവിരുദ്ധ പ്രഭാഷണവും പോസ്റ്റർ പ്രകാശനവും നിർവഹിക്കും. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വൈ.എം.സി.എയുടെ നേതൃത്വത്തിൽ സ്‌കൂളുകളിലും കലാലയങ്ങളിലും പോസ്റ്റർ പ്രദർശനങ്ങളും ബോധത്കരണ ക്ലാസുകളും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചെയർമാൻ ജേക്കബ് വഴിയമ്പലം, വൈസ് ചെയർമാൻ ഗീവർഗീസ് സാം തോമസ്, സെക്രട്ടറി അലക്‌സാണ്ടർ കാരയ്ക്കാട്, റീജണൽ സോഷ്യൽ സർവീസ് ചെയർമാൻ .തോമസ് മണലേൽ, സബ് റീജൺ ജനറൽ കൺവീനർ ജാജി എ. ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.