തിരുവല്ല: കേരളാ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അംഗീകാരത്തോടെ തന്ത്രിമണ്ഡല വിദ്യാപീഠം നടത്തുന്ന പൂജാവിശാരദ്, തന്ത്രപ്രവേശിക, ജ്യോതിഷ പ്രവേശിക, ജ്യോതിഷ വിശാരദ്, വാസ്തു പ്രവേശിക എന്നീ കോഴ്സുകളുടെ പരീക്ഷകൾ 5ന് തിരുവനന്തപുരം സ്റ്റാച്ച്യൂവിലുള്ള ഭാരതിയ വിചാരകേന്ദ്രം സംസ്കൃതിഭവനിൽ രാവിലെ 9.30ന് ആരംഭിക്കും. എഴുത്തുപരീക്ഷയ്ക്കുശേഷം വാചാപരീക്ഷയും നടക്കും. 6 മുതൽ തിരുവനന്തപുരത്ത് കേന്ദ്രീകൃത മൂല്യനിർണയവും ഉണ്ടാകുമെന്ന് തന്ത്രിമണ്ഡല വിദ്യാപീഠം കൺട്രോളർ ഒഫ് എക്സാമിനേഷൻസ് & ജനറൽസെക്രട്ടറി വാഴയിൽമഠം എസ്.വിഷ്ണുനമ്പൂതിരി അറിയിച്ചു. ചെയർമാൻ കെ.പി.വിഷ്ണുനമ്പൂതിരി, വൈസ് ചെയർമാൻ & ചീഫ് ഇൻവിജിലേറ്റർ ഡോ.ദിലീപൻ നാരായണൻ നമ്പൂതിരി,ചീഫ് ഓഫ് എക്സാമിനേഷൻസ് എം.കൃഷ്ണപ്രസാദ്, പ്രതിനിധി ഗണപതിപ്പോറ്റി, പുരുഷോത്തമൻ നമ്പൂതിരി,എൻ.മഹാദേവൻ പോറ്റി,കൃഷ്ണകുമാർ ഭട്ടതിരി, പങ്കജകേശവം ഓമനകുട്ടൻ,പി.എം.വിഷ്ണു നമ്പൂതിരി എന്നിവർ നേതൃത്വം നൽകും.