ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ തയാറാക്കി പ്രസിദ്ധീകരിച്ച മാസ്റ്റർ പ്ലാനിലെ അപാകതകൾ പരിഹരിച്ചു പുനപ്രസിദ്ധീകരിക്കാൻ മാസ്റ്റർ പ്ലാൻ സ്‌പെഷ്യൽ കമ്മിറ്റിയുടെ ശുപാർശ. 4ന് നടത്തുന്ന നഗരസഭ കൗൺസിൽ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്ന് നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് അറിയിച്ചു.