ചെങ്ങന്നൂർ: ലഹരിക്കെതിരെ ബി.ജെ.പി. ചെങ്ങന്നൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ ജനജാഗരണ സദസ് സംഘടിപ്പിച്ചു. നഗരസഭാ കാര്യാലയത്തിന് മുന്നിൽ നടത്തിയ സദസ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി
ജനറൽ സെക്രട്ടറി കെ.കെ.വനോദ് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് ബി.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, അജി ആർ.നായർ, എസ്.വി.പ്രസാദ്, രോഹിത്. പി. കുമാർ,എസ്. സുധാമണി, ആതിര ഗോപൻ, ഇന്ദു രാജൻ, ശ്രീദേവി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പുലിയൂർ: ബി.ജെ.പി. പുലിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ ലഹരിക്കെതരെ നടത്തിയ ജനജാഗരണ സദസ് മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് മുട്ടാട്ട് അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പേരശേരി, സന്തോഷ് എണ്ണയ്ക്കാട്, വിമൽ, കലേഷ്, പ്രശാന്ത്, രഞ്ചിനി, ആശാ സുരേഷ്, ഹരികുമാർ എന്നിവർ സംസാരിച്ചു.