ചെങ്ങന്നൂർ: കെ - റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത കിടപ്പാട സംരക്ഷണ വാരാചരണത്തിന് തുടക്കം കുറിച്ച് മുളക്കുഴ പൂപ്പങ്കരമോടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമവും ദീപം തെളിയിച്ചു റാലിയും നടത്തി. ജില്ലാ കമ്മിറ്റിയംഗം സിന്ധു ജെയിംസ് ഉദ്ഘാടനം ചെയ്തു. മുളക്ക യൂണിറ്റ് ചെയർമാൻ വി.എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. പി.എം സനീഷ്, മധു ചെങ്ങന്നൂർ, ഫിലിപ്പ് വർഗീസ്, ജോർജ് വർഗീസ്, മനോഹരൻ, റെജി തോമസ് എന്നിവർ പ്രസംഗിച്ചു.