ചെങ്ങന്നൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത് ചെങ്ങന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി. വിദ്യാർത്ഥികൾക്കായി വിജ്ഞാനോത്സവം നടത്തി. ചെങ്ങന്നൂർ ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ റിട്ട.പ്രിൻസിപ്പൽ പ്രൊഫ. ജ്യോതി ജോൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.