ചെങ്ങന്നൂർ: കെ.എസ്.കെ.ടി.യു ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കും അന്ധവിശ്വാസത്തിനുമെതിരെ ജനകീയ കൂട്ടായ്മ നടത്തി. നന്ദാവനം ജംഗ്ഷനിൽ നടത്തിയ യോഗം യൂണിയൻ ഏരിയ പ്രസിഡന്റ് ഡി.രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കവിത കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി.കെ. സുരേഷ്, ടി.കെ.സോമൻ, വി.വി.അജയൻ, ബിന്ദു രാജൻ എന്നിവർ പ്രസംഗിച്ചു.