ചെങ്ങന്നൂർ: ഓൾ കേരളാ ഫേട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ 38-ാമത് മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ബി.ആർ.സുദർശനൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സാം ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. ഫോട്ടോഗ്രാഫി ഉപകരണങ്ങൾക്കും അസംസ്‌കൃതവസ്തുക്കൾക്കും നിലവിലുള്ള ജി.എസ്.ടിയിൽ ഇളവുനൽകി തൊഴിൽ മേഖലയെ സംരക്ഷിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വെൽഫയർഫണ്ട് ചെയർമാൻ ബി.രവീന്ദ്രൻ, സാനു ഭാസ്‌ക്കർ, ബൈജു ശലഭം, ഹരീഷ് കൈരളി, സജി എണ്ണയ്ക്കാട്, കെ.ജി.മുരളി, സുരേഷ് ചിത്രമാലിക, ശ്രീകുമാർ അർച്ചന, അഖിൽ മാധവൻ, ഹരിപഞ്ചമി, ശുഭ രജേഷ് എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ആർ.ഉദയൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി റെജി മാത്യു റിപ്പോർട്ടും, ട്രഷറർ ജോൺസൺ കണക്കും ആവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി സാം ഡേവിഡ് (പ്രസിഡന്റ്), റെജി മാത്യു (സെക്രട്ടറി), പി.ജെ.സാമുവൽ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.