
അടൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ കിസാൻ സഭ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ടെലികോം ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, ഏഴംകുളം നൗഷാദ്, കുറുമ്പകര രാമകൃഷ്ണൻ, എം.പി അനിൽകുമാർ, എ.പി സന്തോഷ്, ആർ.രാജേന്ദ്രക്കുറുപ്പ്, രാജേഷ് മണക്കാല, സന്തോഷ് പാപ്പച്ചൻ, സജി കൊക്കാട്ട്, രാജേഷ് അമ്പാടി, ഷാജി തോമസ്, സുരേഷ് ബാബു, ജി. ആർ.രഘു ,വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.