
പള്ളിക്കൽ: വഴിത്തർക്കം മൂലം പള്ളിക്കൽ ഇളംപളളിൽ മൂന്നാം വാർഡിൽ ശ്രീമന്യാ ഭവനം മായയ്ക്ക് വീട് വയ്ക്കാൻ കഴിയാത്ത സംഭവത്തിൽ അടൂർ ആർ ഡി ഒ തുളസീധരൻ പിള്ള റിപ്പോർട്ട് തേടി . ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ച് നിർമ്മാണം നടന്നുവരവെ വഴിയെച്ചൊല്ലിയുള്ള അയൽവാസിയുടെ പരാതി മൂലം വീട് പണി പൂർത്തീകരിക്കാൻ കഴിയുന്നില്ലെന്ന വാർത്ത കഴിഞ്ഞദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പള്ളിക്കൽ വില്ലേജ് ഓഫീസർ ഇന്നലെ മായയുടെ വീട്ടിലെത്തി അന്വേഷണം നടത്തി.