തിരുവല്ല: പോസ്റ്റൽ ഡിവിഷനുകീഴിൽ തപാൽ ഇൻഷുറൻസ് ഏജന്റുമാരെ നിയമിക്കുന്നു. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിഭാഗങ്ങളിലേക്ക് ഡയറക്ട് ഏജന്റുമാർ, ഫീൽഡ് ഓഫീസർമാർ എന്നിവരെയാണ് നിയമിക്കുക. ഡയറക്ട് ഏജന്റിന് 18-50 ആണ് പ്രായം. ഫീൽഡ് ഓഫീസർക്ക് 65 വയസിൽ താഴെ. മുൻ ഇൻഷുറൻസ് ഏജന്റുമാർ, അങ്കണവാടി ജീവനക്കാർ, മഹിളാ മണ്ഡൽ വർക്കേഴ്‌സ്, വിമുക്ത ഭടൻമാർ, സ്വയം തൊഴിൽ ചെയ്യുന്നവർ എന്നിവർക്ക് മുൻഗണന. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർക്ക് ഫീൽഡ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷിക്കാം. 11ന് രാവിലെ 11ന് തിരുവല്ല തപാൽ സൂപ്രണ്ട് ഓഫീസിൽ അഭിമുഖം നടക്കും.