മല്ലപ്പള്ളി : മല്ലപ്പള്ളി ബ്ലോക്കിനെ ബാല സൗഹൃദമാക്കുന്നതിനുള്ള പദ്ധതിതുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പർ ഷാൻ ഗോപൻ പദ്ധതി വിശദീകരണം നടത്തി .ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സുബാഷ് ,ബ്ലോക്ക് അംഗങ്ങളായ സി.എൻ.മോഹനൻ , ലൈലാ അലക്സാണ്ടർ , ബാബു കൂടത്തിൽ ,ഈപ്പൻ വർഗീസ് , ആനി രാജു ,സി,ഡി,പി,ഒ ജാസ്മിൻ തുടങ്ങിയവർ പ്രസംഗിച്ചു.