World Tsunami Awareness Day
ലോക സുനാമി ബോധവത്കരണ ദിനം
2015 ഡിസംബറിലാണ് യു. എൻ. ജനറൽ അസംബ്ലി നവംബർ 5 ലോക സുനാമി ബോധവത്കരണ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. ഇൗ ആശയം ജപ്പാന്റേതാണ്. സുനാമി എന്ന വാക്ക് ജാപ്പനീസ് പദമാണ്. സു എന്നാൽ തുറമുഖം. നാമി എന്നാൽ തിരമാല.
World Day For Romani Language
ജിപ്‌സി ഭാഷയുടെ ദിനം 
2009 മുതൽ ജിപ്‌സിഭാഷയുടെ വളർച്ചയ്ക്കു വേണ്ടി World Day for Romani Language നവംബർ 5ന് ആചരിക്കുന്നു. 2018 മുതൽ യൂറോപ്യൻ കൗൺസിൽ ജിപ്‌സിഭാഷയെ ന്യൂനപക്ഷ ഭാഷയായി അംഗീകരിച്ചു.