05-nalumani
ആറന്മുള വികസന സമിതിയും ആറന്മുള എഞ്ചിനീയറിംഗ് കോളേജ്് എൻ.എസ്.എസ്. പ്രവർത്തകരും ചേർന്ന് എഞ്ചിനീയറിംഗ് കോളേജിന് മുമ്പിലുള്ള റോഡിൽ നാലു മണിക്കാറ്റ് പദ്ധതി നടപ്പിലാക്കുന്നതിന് തുടക്കം കുറിച്ചപ്പോൾ

ആറന്മുള: ആറന്മുള വികസന സമിതിയും ആറന്മുള എൻജിനിയറിംഗ് കോളേജ്് എൻ.എസ്.എസ്.പ്രവർത്തകരും ചേർന്ന് എൻജിനിയറിംഗ് കോളേജിന് മുമ്പിലുള്ള റോഡിൽ നാലു മണിക്കാറ്റ് പദ്ധതി നടപ്പിലാക്കുന്നതിന് തുടക്കം കുറിച്ചു. ഈ റോഡിൽ നീളെ തണൽ മരങ്ങളുണ്ട്. എൻജിനിയറിംഗ് കോളേജിന്റെ മതിൽ വൃത്തിയാക്കി പെയിന്റടിച്ച് മ്യൂറൽ ആർട്ട് വരച്ച് മരത്തണലിൽ ആൾക്കാർക്കിരിക്കാൻ ബഞ്ച് സ്ഥാപിച്ചാണ് ഇത് ഒരുക്കുന്നത്. ആൾക്കാർക്ക് സായാഹ്ന വേള ആനന്ദമാക്കാനും, ഈ ഭാഗത്തെ മാലിന്യമുക്തമാക്കാനും ഇതുമൂലം സാധിക്കും. ഇതിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ.ഇന്ദു.പി.നായർ ഭിത്തിയിൽ മ്യൂറൽ ആർട്ട് വരച്ച് ഉദ്ഘാടനം ചെയ്തു. ആറന്മുള പഞ്ചായത്ത് ഏഴാം വാർഡംഗം ശിവൻ, വികസന സമിതി പ്രസിഡന്റ് പി.ആർ.രാധാകൃഷ്ണൻ, സെക്രട്ടറി അശോകൻ മാവുനിൽക്കുന്നതിൽ, ട്രഷറാർ സന്തോഷ് കുമാർ പുളിയേലിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിയങ്ക രവി, വോളണ്ടിയർ സെക്രട്ടറി അഭിഷേക് കുമാർ, ആര്യ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.