റാന്നി: അയ്യപ്പ ഭാഗവത മഹാ സത്രത്തിന്റെ മാതൃ സമിതി - നാരായണ സമിതി സമ്മേളനം ആറൻമുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചലച്ചിത്ര താരവും, മുൻ രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. അയ്യന്റെ ധർമ്മം നമ്മുടെ കർമ്മം എന്നതാണ് അയ്യപ്പ ഭക്തന്റെ ലക്ഷണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഈശ്വരതയിലേക്കുള്ള യാത്ര പൂർണമാകുന്നത് മാനുഷിക മൂല്യങ്ങൾ ഉയർന്നു വരുമ്പോഴാണ്. അതിന് കർമ്മത്തിൽ ധർമ്മമുണ്ടാകണം. നമ്മുടെ ഭക്‌തി ഒരിക്കലും ചൂഷണ വിധേയമാകരുതെന്നും അദ്ദേഹം പറഞ്ഞു.മുതിർന്ന ബി.ജെ.പി നേതാവ് ബി.രാധാകൃഷ്ണ മേനോൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ ദേവസ്വം ബോർഡ് പ്രസിഡഡ് ജി.രാമൻ നായർ, പള്ളിയോട സേവാ സമിതി പ്രസിഡന്റ് കെ.എസ് രാജൻ, രാജയോഗിനി ഗീതാ സിസ്റ്റർ, കെ.പി അശോകൻ, അയ്യപ്പ സത്രം സംഘാടക സമിതി ജനറൽ കൺവീനർ എസ്.അജിത്കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കോ - ഓർഡിനേറ്റർ ഗോപൻ ചെന്നിത്തല, പ്രസാദ് മൂക്കന്നൂർ, രാധാകൃഷ്ണൻ നായർ പെരുമ്പെട്ടി, മോഹന ചന്ദ്രൻ നായർ കാട്ടൂർ എന്നിവർ പ്രസംഗിച്ചു. ചെന്നിത്തല കൈലാസ പുത്രൻ കാളകെട്ടു സമിതിയുടെ ലോഗോ പ്രകാശനം സുരേഷ് ഗോപി ആറൻമുള ക്ഷേത്രനടയിൽ നിർവഹിച്ചു.