കോന്നി: പഞ്ചായത്തിൽ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി സ്ഥലം വിട്ടു നൽകി കുടുംബം മാതൃകയായി. കോന്നി പഞ്ചായത്ത് മൂന്നാം വാർഡ് അട്ടച്ചാക്കൽ ഈസ്റ്റ് 62-ാം അങ്കണവാടി കെട്ടിടത്തിനാണ്അട്ടച്ചാക്കൽ ഈസ്റ്റ് കടക്കാമണ്ണിൽ മധുസൂദനനും കുടുംബവും സ്ഥലം വിട്ടു നൽകിയത്. വർഷങ്ങളായി വാടകക്ക് എടുത്ത കടമുറികളിലായിരുന്നു ചെങ്ങറ, അട്ടച്ചാക്കൽ ഈസ്റ്റ് എന്നിവിടങ്ങളിലെ രണ്ട് അങ്കണവാടികൾ പ്രവർത്തിച്ചിരുന്നത്.